Press Club Vartha

സജികുമാർ പോത്തൻകോട് അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണി തിരുവനന്തപുരം നിലയത്തിലെ അനൗൺസറും തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ കൃഷിദർശൻ അവതാരകനും, ഓസ്കാർ കമ്മ്യൂണിക്കേഷൻസ് പ്രൊപ്രൈറ്ററുമായ സജികുമാർ (49) പോത്തൻകോട് അന്തരിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ വീട്ടിൽ വച്ചായിരുന്നു. അന്ത്യം.ചലച്ചിത്ര പ്രവർത്തകനും ഡബ്ബിങ് ആർട്ടിസ്റ്റുമായിരുന്നു. നവ്യാ നായർ , മുരളി എന്നിവരെ കഥാപാത്രങ്ങളാക്കി നിർമ്മിച്ച കണ്ണേ മടങ്ങുക എന്ന സിനിമയിൽ തിരക്കഥക്ക് ദേശീയ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. DC കമ്മൂണിറ്റി FM ൻ്റെ സ്റ്റഷൻ ഹെഡായി പ്രവർത്തിച്ചിട്ടുണ്ട്. സ്റ്റോറി ടെലിനായി 50 ലേറെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. നല്ല ശബ്ദത്തിന് ഉടമ ആയിരുന്നു

 

Share This Post
Exit mobile version