Press Club Vartha

തിരുവനന്തപുരത്തെ വ്യാജ മാല മോഷണക്കേസ്; പരാതിക്കാരിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് എസ് സി /എസ് ടി കമ്മീഷൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ നടപടിയുമായി എസ് സി എസ് ടി കമ്മീഷൻ. സംഭവത്തിൽ വ്യാജ പരാതി നല്‍കിയ സ്ത്രീക്കെതിരെ കേസെടുക്കും. ഓമന ഡാനിയേല്‍ എന്നയാള്‍ക്കെതിരെ കേസെടുക്കാനാണ് ഉത്തരവ്.

പീഡനത്തിന് ഇരയായ ബിന്ദുവിന്റെ പരാതിയിലാണ് നടപടി. മാല പരാതിക്കാരിയുടെ വീട്ടില്‍ നിന്നുതന്നെ കണ്ടെടുക്കുകയായിരുന്നു.തിരുവനന്തപുരം അമ്പലമുക്കിൽ വീട്ടു വീട്ജോലിക്ക് നിന്ന ബിന്ദുവിനെതിരെ ഉടമ ഓമന ഡാനിയേൽ മോഷണക്കുറ്റം ആരോപിച്ചാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

കഴിഞ്ഞ മാസം 23നായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന തന്റെ രണ്ടരപ്പവൻ സ്വർണം ബിന്ദു കവർന്നെടുത്തു എന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദാരുണമായ സംഭവം നടന്നത്. തുടർന്നാണ് പേരൂർക്കട പൊലീസ് ബിന്ദുവിനെ സ്റ്റേഷനിൽ എത്തിച്ച് മാനസികമായി പീഡിപ്പിച്ചത്.

Share This Post
Exit mobile version