Press Club Vartha

വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് 5 വയസുകാരന്‍ മരിച്ചു

കണ്ണൂര്‍: പേ വിഷബാധയേറ്റ അഞ്ചുവയസുകാരന്‍ മരിച്ചു. തമിഴ്നാട് സ്വദേശികളായ മണി-ജാതിയ ദമ്പതികളുടെ മകൻ ഹരിത്താണ് മരിച്ചത്. മേയ് 31ന് പയ്യാമ്പലത്തെ വാടക കോട്ടേഴ്സിന് സമീപത്ത് വച്ച് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്.

അന്ന് തന്നെ ജില്ലാ ആശുപത്രിയിൽ എത്തി വാക്സീനേഷൻ എടുത്തു. മുഖത്ത് കടിയേറ്റ കുഞ്ഞിനെ പിന്നീട് ആശുപത്രിയിലെത്തിക്കുകയും വാക്‌സിന്‍ നല്‍കുകയുമായിരുന്നു. തെരുവുനായയുടെ ആക്രമണത്തിൽ കുട്ടിയുടെ കണ്ണിനും, കൈയ്ക്കും, കാലിനും ഗുരുതരമായി പരുക്കേറ്റിരുന്നു.

എന്നാൽ വാക്‌സിൻ എടുത്ത ശേഷം കുട്ടിയുടെ ആരോഗ്യനില ഗുരുതരമായതോടെ പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി മെഡിക്കൽ കോളെജിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു കുട്ടി. കുട്ടിയുടെ കണ്ണിന് പരുക്കേറ്റതാണ് രോഗം ഗുരുതരമാകാൻ കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

Share This Post
Exit mobile version