Press Club Vartha

മംഗലപുരം പഞ്ചായത്ത് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു

തിരുവനന്തപുരം: മംഗലപുരം പഞ്ചായത്ത് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് മംഗലപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. പൊതുജനത്തെ നേരിട്ട് ബാധിക്കുന്ന ഏഴോളം ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഈ മാർച്ച് സംഘടിപ്പിച്ചത്.

വരിക്കമുക്ക് ജംഗ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാരിലും PWD വകുപ്പിലും പഞ്ചായത്ത് ഭരണസമിതി സമ്മർദ്ദം ചെലുത്തി നടപടിക്രമങ്ങൾ വേഗത്തിലാക്കുക, മംഗലപുരം പഞ്ചായത്ത് പരിധിയിലെ പഞ്ചായത്ത് റോഡുകളുടെ ശോചനീയാവസ്ഥ ഉടൻ തന്നെ പരിഹരിക്കുക, പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളോടുള്ള സർക്കാരിന്റെയും മംഗലപുരം ഗ്രാമപഞ്ചായത്തിന്റെയും അവഗണന അവസാനിപ്പിക്കുക, മംഗലപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽ പൊതുജനത്തിന്റെ എക്കാലത്തെയും ആവശ്യമായ പൊതു ശ്മശാനം നടപ്പിൽ വരുത്തുക, പഞ്ചായത്തിൽ പലവിധ ആവശ്യങ്ങളായി എത്തുന്ന പൊതുജനത്തോടുള്ള ഉദ്യോഗസ്ഥ അലംഭാവം അവസാനിപ്പിക്കുക, പഞ്ചായത്ത് പരിധിയിലെ തെരുവുനായ ശല്യത്തിനും ,കാട്ടുപന്നി ശല്യത്തിനും ശാശ്വതമായ പരിഹാരം കാണുക, പഞ്ചായത്തിലെ വികസന മുരടിപ്പിന് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്.

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ് എം ബാലു മാർച്ച് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മംഗലപുരം മണ്ഡലം പ്രസിഡന്റ് വിജിത്ത്. വി. നായർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡൻറ് മഹിൻ എം കുമാർ ആമുഖ പ്രഭാഷണം നടത്തി. നേതാക്കളായ ഷമീർ എസ്,സാജൻ w പോൾ,തൗഫീഖ്. എം,വിശാഖ്എസ്, അനു.സി എസ് , നെപ്പോളിയൻ. എ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് മാരായ എസ് കെ സുജി, ജി ഗോപകുമാർ ,മറ്റു നേതാക്കളായ സനിൽ ബാംസൂരി,കുറുക്കട ഷൈജു,ലാൽ കോരാണി, ഷിജു തോന്നയ്ക്കൽ,തോന്നയ്ക്കൽ HSS കെഎസ്‌യു യൂണിറ്റ് പ്രസിഡൻറ് അഭിഷേക്, SL ഷിജു, GR രാജേന്ദ്രൻ, ഗിരീശൻ എന്നിവർ നേതൃത്വം നൽകി.

Share This Post
Exit mobile version