Press Club Vartha

തിരുവനന്തപുരം കള്ളിക്കാട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; 30 തോളം പേർക്ക് പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരം നെയ്യാർ ഡാം വഴി വന്ന ഫാസ്റ്റ് പാസഞ്ചറും അമ്പൂരിയിൽ നിന്ന് നെയ്യാർ ഡാം വഴി കാട്ടാക്കടയിലേക്ക് പോയ ഓർഡിനറി ബസുമാണ് കൂട്ടി ഇടിച്ചത്.

ഇന്ന് രാവിലെ 7:30 ഓടെയാണ് അപകടം ഉണ്ടായത്. 30 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. ഇടിച്ച ഒരു ബസിന്റെ ഡ്രൈവറുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. മറ്റു നാലു പേർക്കും ഗുരുതരമായി പരിക്കേറ്റുവെന്നാണ് പുറത്തുവരുന്ന വിവരം. ഇവരുടെ മുഖത്താണ് പരുക്കേറ്റിരിക്കുന്നത്.

കള്ളിക്കാട് പെരിഞ്ഞാംകടവിലാണ് അപകടം ഉണ്ടായത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Share This Post
Exit mobile version