Press Club Vartha

മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ആൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ആൾ കസ്റ്റഡിയിൽ.  ഗുജറാത്ത് സ്വദേശി സുരേഷ് ഷായാണ് പിടിയിലായത്. സുരക്ഷ ഉദ്യോഗസ്ഥരാണ് ക്യാമറ ശ്രദ്ധയിൽപ്പെട്ട് സുരേന്ദ്ര ഷായെ കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സുരക്ഷാ മേഖലയിലെ ദൃശ്യങ്ങൾ ചിത്രീകരിച്ചതിന് പൊലീസ് കേസെടുത്തു. സുരക്ഷാ പരിശോധനക്ക് ശേഷം ഇയാൾ മുന്നോട്ട് നീങ്ങിയ ശേഷമാണ് എമർജൻസി ലൈറ്റ് തെളിഞ്ഞത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.
കണ്ണടയിൽ ക്യാമറ അടക്കമുള്ള സംവിധാനങ്ങളുള്ളതാണ് മെറ്റയുടെ സ്മാർട്ട് ഗ്ലാസ്. മൊബൈൽ ഫോണുമായി ഇതു ബന്ധിപ്പിക്കാൻ സാധിക്കും.
Share This Post
Exit mobile version