Press Club Vartha

തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. വഴുതക്കാട് കേരള കഫേ എന്ന സ്ഥാപനത്തിന്റെ ഉടമയായ ജസ്റ്റിന്‍ രാജിനെ(60) ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിനു പുറകില്‍ നിന്നാണ് ജസ്റ്റിന്‌റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പായ കൊണ്ടു മൂടിയ നിലയിലായിരുന്നു. ഈ വീട്ടിൽ ഹോട്ടലിലെ തന്നെ ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിച്ചിരുന്നത്. കൊലപാതകമായിരിക്കാമെന്നാണ് പൊലീസിന്‌റെ സംശയം.

സംഭവത്തിന് ശേഷം രണ്ട് ഹോട്ടൽ തൊഴിലാളികൾ ഒളിവിൽ പോയെന്ന് പൊലീസ് പറയുന്നു. ഇയാളുടെ വീട്ടിൽ താമസിച്ചിരുന്ന കടയിലെ ജീവനക്കാരായ വിഴിഞ്ഞം സ്വദേശിയും നേപ്പാൾ സ്വദേശിയുമാണ് ഒളിവിലുള്ളത്. ബാക്കിയുള്ളവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്

Share This Post
Exit mobile version