
പത്തനംതിട്ട: പത്തനംതിട്ട കോന്നി പയ്യനാമൺ പാറമട അപകടത്തിൽപ്പെട്ട ബീഹാർ സ്വദേശിയായ തൊഴിലാളിക്കായുളള തിരച്ചില്‍ തുടരുന്നു. ഇന്നലെ നിർത്തിവച്ച രക്ഷപ്രവർത്തനം ഇന്ന് പുനരാരംഭിച്ചിരുന്നു. എന്നാൽ അപകട സ്ഥലത്തെത്തിയ ദൗത്യസംഘത്തിന് വെല്ലുവിളിയായി വീണ്ടും പാറയിടിയുകയാണ്.
2 തൊഴിലാളികളായിരുന്നു ഹിറ്റാച്ചിക്കുള്ളിൽ കുടുങ്ങിയത്. അതിൽ ഒരാളുടം മൃതദേഹം തിങ്കളാഴ്ച പുറത്തെടുത്തിരുന്നു. ഒരാൾക്കായിട്ടുള്ള തിരച്ചിലാണ് നടക്കുന്നത്. ദൗത്യം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. യന്ത്രങ്ങൾ എത്തിച്ച ശേഷം വീണ്ടും രക്ഷാദൗത്യം തുടങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം.
ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫ് സംഘവും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. രാവിലെ പ്രത്യേക റോപ്പുകള്‍ ഉപയോഗിച്ച് ഹിറ്റാച്ചി കിടക്കുന്ന സ്ഥലത്തെത്തി ദൗത്യസംഘത്തിലെ നാല് പേർ പരിശോധന നടത്തി. ജാര്‍ഖണ്ഡ് സ്വദേശി അജയ് റായ് എക്സ്കവേറ്ററിനുളളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. വലിയ ക്രെയിൻ എത്തിച്ചാല്‍ മാത്രമേ ദൗത്യം മുന്നോട്ട് കൊണ്ടുപോകാനാകൂ എന്നാണ് വിലയിരുത്തൽ.
