Press Club Vartha

ചിറയിൻകീഴ് ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റി ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ച് നടത്തി

ചിറയിൻകീഴ് : ഐ.എൻ.ടി.യു.സി പ്രവർത്തകർ ചിറയിൻകീഴ് ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ദേശീയ തലത്തിൽ സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തിയ പണിമുടക്കിനോടനുബന്ധിച്ചാണ് മാർച്ച് നടത്തിയത്. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്. കൃഷ്ണകുമാർ ധർണാ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് മുനീർ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന സമിതി അംഗം കിഴുവിലം രാധാകൃഷ്ണൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ എ.ആർ നിസാർ, മോനി ശാർക്കര, കടയറ ജയചന്ദ്രൻ, ഡി.കെ.ടി.എഫ് നിയോജക മണ്ഡലം പ്രസിഡൻ്റ് മാടൻവിള നൗഷാദ്, എസ്.ജി അനിൽകുമാർ, രാജൻ കൃഷ്ണപുരം, നൗഷാദ് ഒ.ഐ.സി.സി, ഷഹിൻഷ, ഷഹീർ സലിം തുടങ്ങിയവർ സംസാരിച്ചു.

Share This Post
Exit mobile version