Press Club Vartha

കഴക്കൂട്ടം എജെ ഹോസ്പിറ്റലിലെ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ ഗോപാലകൃഷ്ണൻ നിര്യാതനായി

തിരുവനന്തപുരം: കഴക്കൂട്ടം എജെ ഹോസ്പിറ്റലിലെ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ ഗോപാലകൃഷ്ണൻ നിര്യാതനായി. ഇന്ന് രാവിലെയാണ് അദ്ദേഹം കുഴഞ്ഞു വീണു മരിച്ചത്. രാവിലെ ഡ്യൂട്ടിക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു അദ്ദേഹം. ആശുപത്രിയിൽ എത്തിയ അദ്ദേഹം കാറിൽ നിന്ന് ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പത്തനംതിട്ട കോന്നി സ്വദേശിയാണ്. ഏറെ നാളായി കഴക്കൂട്ടത്ത് മകൻ്റെ വീട്ടിലാണ് താമസം.അസീസിയ മെഡിക്കൽ കോളേജ് കൊല്ലം, നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം ജൂബിലി ഹോസ്പിറ്റൽ, പത്തനംതിട്ട മുത്തൂറ്റ് മെഡിക്കൽ കെയർ, കോന്നി ബെലിവേഴ്‌സ് മെഡിക്കൽ സെന്റിർ തുടങ്ങിയ ആശുപത്രികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Share This Post
Exit mobile version