
കഴക്കൂട്ടം: അണ്ടൂർക്കോണം എ.കെ.ജി സാംസ്‌കാരിക സമിതി & ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ അണ്ടൂർക്കോണം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രാത്രികാല ഭക്ഷണം നൽകുന്ന ഹൃദ്യം പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം ജൂലൈ 13ന് വൈകുന്നേരം 6 മണിക്ക് വിവിധ പരിപാടികളുടെ സംഘടിപ്പിക്കുന്നു.
രണ്ടായിരത്തോളം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കഴിഞ്ഞ ഒരു വർഷമായി ഒരു ദിവസവും മുടക്കമില്ലാതെ രാത്രികാല ഭക്ഷണം നൽകിവരികയാണ്. ഇതിന്റെ രണ്ടാം വർഷം ഉദ്ഘാടനം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരി പ്രസാദ് ഉദ്ഘാടനം ചെയ്യും.
സാമൂഹ്യ സംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുനന്ന ചടങ്ങിൽ 850 ൽ പരം വേദികൾ പൂർത്തീകരിച്ച മതമൈത്രി സംഗീതജ്ഞൻ ഡോക്ടർ വാഴമുട്ടം ചന്ദ്രബാബുവിന് ആദരവ് നൽകും തുടർന്ന് സമിതി അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും
