
തിരുവനന്തപുരം: തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കായിക മന്ത്രി വി അബ്ദുറഹ്മാന്റെ ഓഫീസ് സ്റ്റാഫിനെയാണ് കണ്ടെത്തിയത്. വയനാട് സ്വദേശി ബിജുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 25 വയസായിരുന്നു.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. തിരുവനന്തപുരം നളന്ദ എൻജിഒ ക്വാർട്ടേർസിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ക്വാട്ടേഴ്‌സിൽ ഭാര്യയ്‌ക്കൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഭാര്യ നാട്ടിലേക്ക് പോയിരുന്നു.
ഇന്ന് രാവിലെ രാവിലെ ബിജു ഓഫീസിലെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ച് നോക്കിയിരുന്നു. എന്നാൽ പ്രതികരണമൊന്നും ഇല്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്വാട്ടേഴ്‌സിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.
