Press Club Vartha

തിരുവനന്തപുരം ശ്രീകാര്യത്ത് നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി. സ്റ്റാച്ചുവിൽ നിന്നാണ് 14 കാരിയെ കണ്ടെത്തിയത്. നിലവിൽ പെൺകുട്ടി ശ്രീകാര്യം പൊലീസിന്റെ കസ്റ്റഡിയിലാണ്. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കുട്ടിയെ കാണാതായത്. സ്കൂൾ വിട്ട് വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നാണ് ശ്രീകാര്യം പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീകാര്യം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

Share This Post
Exit mobile version