Press Club Vartha

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. വിഎസ് അച്യുതാനന്ദന്റെ രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുകയാണ്. ഇടവിട്ട് നൽകിവരുന്ന ഡയാലിസിസ് ശാരീരിക അവസ്ഥ കണക്കിലെടുത്ത് ഇടക്ക് നിർത്തി വയ്ക്കുന്നുണ്ട്.

മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. എന്നാൽ ആന്തരികാവയവങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലല്ല. അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നത്. രക്തസമ്മർദ്ദം ഏറിയും കുറഞ്ഞും തുടരുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിലെത്തി സ്ഥിതി വിലയിരുത്തിയിരുന്നു.

Share This Post
Exit mobile version