
തിരുവനന്തപുരം: കീം പ്രവേശനത്തിനായി നടപടികൾ ആരംഭിച്ച് സംസ്ഥാന സർക്കാർ. പഴയ ഫോർമുലയിലാണ് നടപടികൾ ആരംഭിച്ചത്.ഇത് പ്രകാരം ജൂലൈ 16 വരെ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും.
കീം പരീക്ഷയുടെ 2025ലെ റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് വീണ്ടും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി അവസാന നിമിഷം നടത്തിയ മാറ്റങ്ങൾക്കെതിരേ വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് നടപടി. നേരത്തെ 1:1:1 എന്ന അനുപാതത്തിലായിരുന്നു വെയിറ്റേജ്. എന്നാൽ ഇത്തവണ ഇത് 5:3:2 എന്ന അനുപാതത്തിലാക്കി മാറ്റി. ഇതാണ് വലിയ വിവാദമായി മാറിയത്.
