Press Club Vartha

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മകളുടെ ചികിത്സയ്‌ക്കെത്തിയ പിതാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മകളുടെ ചികിത്സയ്‌ക്കെത്തിയ പിതാവ് മരിച്ചു. മെഡിക്കൽ കോളേജ് പരിസരത്ത് മരക്കൊമ്പ് ഒടിഞ്ഞു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു ഇയാൾ. കൊല്ലം പരവൂർ നെടുങ്ങോലം പാറയിൽക്കാവ് ക്ഷേത്രത്തിന് സമീപം സുനിൽ ഭവനിൽ എസ്കെ സുനിൽ (46) ആണ് മരിച്ചത്.

ഒന്നര മാസം മുൻപ് മകളുടെ ചികിത്സയ്ക്കായി എസ്എടി ആശുപത്രിയിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. മെയ് 23-നാണ് അപകടം നടന്നത്. പുറത്ത് കാത്ത് നിൽക്കുമ്പോൾ മഴയത്ത് മരക്കൊമ്പ് ഒടിഞ്ഞു തലയിൽ വീഴുകയായിരുന്നു.

തലയ്ക്കും കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ സുനിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരണം സംഭവിച്ചത്.

Share This Post
Exit mobile version