Press Club Vartha

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമിലെ മൂന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമിലെ മൂന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. 16, 15, 12 വയസുളള പെൺകുട്ടികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചത്.

അമിതമായി ഗുളിക കഴിച്ചാണ് കുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടികളെ തിരുവനന്തപുരം എസ്‍യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ മൂന്നുപേരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതർ അറിയിച്ചു. മുതിർന്ന കുട്ടികൾ കളിയാക്കിയത് സഹിക്കവയ്യാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കുട്ടികൾ പൊലീസിനോട് പറഞ്ഞു. രണ്ടാഴ്ച മുമ്പ് എത്തിയ മൂന്ന് പെണ്‍കുട്ടികളാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.

Share This Post
Exit mobile version