
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥി ഫ്‌ളാറ്റില്‍ നിന്ന് ചാടി മരിച്ചു. തിരുവനന്തപുരം ചെങ്കോട്ടുകോണത്താണ് സംഭവം. ശ്രീകാര്യം സ്വദേശിയും കഴക്കൂട്ടം സ്വകാര്യ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുമായ പ്രണവാണ് മരിച്ചത്.
പ്രണവിന്റെ മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റില്‍ നിന്നാണ് പ്രണവ് എടുത്ത് ചാടിയത്. ഫ്ലാറ്റില്‍ ആള്‍താമസം ഇല്ലായിരുന്നു. കുട്ടിയുടെ മുത്തച്ഛന്‍ വിദേശത്തായിരുന്നു. 16-ാം നിലയില്‍ നിന്നാണ് കുട്ടി ചാടിയത്.
സ്‌കൂള്‍ വിട്ട് വീട്ടില്‍ പോകാതെ നേരെ ഫ്ലാറ്റിലെത്തിയെന്നാണ് വിവരം. കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. കുട്ടിയുടേത് ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോത്തന്‍കോട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
