Press Club Vartha

ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് രണ്ട് വർഷം; പുഷ്പാർച്ചന നടത്തി രാഹുൽ ഗാന്ധി

പുതുപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമയ്ക്ക് ഇന്ന് രണ്ട് വയസ്. ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അദ്ദേഹത്തിന്‍റെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തി.
കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ആരംഭിച്ച ഉമ്മൻചാണ്ടി സ്മ‍‍ൃതി സംഗമം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ കുര്‍ബാനയും ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടക്കുകയാണ്.
ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമിച്ച 11 വീടുകളുടെ താക്കോൽ ദാനവും പുതിയ സ്പോഴ്സ് അരീനയുടെ ഉദ്ഘാടനവും രാഹുൽ ഗാന്ധി നിർവഹിക്കും. രാഷ്ട്രീയ, മത, സാമുദായിക നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. കേൾവി ശക്തി നഷ്ടപ്പെട്ട കുട്ടികൾക്കായി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കിയ ശ്രുതിതരംഗം പദ്ധതിയുടെ രണ്ടാഘട്ടത്തിനും തുടക്കമാകും.
Share This Post
Exit mobile version