Press Club Vartha

തിരുവനന്തപുരത്ത് സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. 30 ഓളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നാവായിക്കുളം കിഴക്കനേല ഗവൺമെൻ്റ് എൽ.പി സ്‌കൂളിലെ കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഇവരെ പാരിപ്പള്ളി സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. സ്കൂളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 250 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന എൽ.പി. സ്കൂളിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.

ഇന്നലെ നൽകിയ ഫ്രൈഡ് റൈസും ചിക്കൻ കറിയും കഴിച്ച കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. രണ്ടു കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഛർദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് 25 ലധികം കുട്ടികളെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Share This Post
Exit mobile version