Press Club Vartha

തിരുവനന്തപുരത്ത് റോഡില്‍ പൊട്ടിവീണ ലൈനില്‍ നിന്ന് ഷോക്കേറ്റ് 19കാരന്‍ മരിച്ചു

തിരുവനന്തപുരം: പത്തൊൻപതുകാരൻ ഷോക്കേറ്റ് മരിച്ചു. നെടുമങ്ങാട് പനയമുട്ടം സ്വദേശി പത്തൊമ്പതുകാരനായ അക്ഷയ് ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ നെടുമങ്ങാട് വച്ചായിരുന്നു സംഭവം.

പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് യുവാവ് മരിച്ചത്. മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്ന് പോസ്റ്റൊടിഞ്ഞ് വൈദ്യുതി കമ്പി പൊട്ടി റോഡിൽ കിടക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെടാതെ അക്ഷയ് ബൈക്കിൽ വരികയായിരുന്നു. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന അക്ഷയ്ക്ക് ഇതില്‍ മുട്ടിയാണ് ഷോക്കേറ്റത്.

കാറ്ററിംഗിന് പോയി തിരികെ സ്കൂട്ടറിൽ വരുകയായിരുന്നു അക്ഷയ്. അക്ഷയോടൊപ്പം രണ്ടു സുഹൃത്തുക്കൾ കൂടി ഉണ്ടായിരുന്നു. ഇവർക്ക് സാരമായ പരിക്കുകൾ മാത്രമാണ് സംഭവിച്ചത്. അക്ഷയിന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.

Share This Post
Exit mobile version