Press Club Vartha

തിരുവനന്തപുരത്ത് ആംബുലന്‍സ് തടഞ്ഞുള്ള സമരത്തില്‍ രോഗി മരിച്ചതായി ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആംബുലന്‍സ് തടഞ്ഞുള്ള സമരത്തില്‍ രോഗി മരിച്ചതായി ആരോപണം. തിരുവനന്തപുരം വിതുരയിലാണ് സംഭവം. വിതുര സ്വദേശി ബിനു(44) ആണ് മരിച്ചത്. ആദിവാസി യുവവാണ് മരിച്ചത്.

ആംബുലന്‍സ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതായാണ് ആരോപണം. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയാണ് സമരം നടത്തിയത്. തിരുവനന്തപുരം വിതുര ആശുപത്രിക്ക് മുന്നിലായിരുന്നു സമരം.

ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. അരമണിക്കൂറോളം വൈകിയാണ് രോ​ഗിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്. അപ്പോഴേക്കും രോഗി മരിച്ചിരുന്നു. ബന്ധുക്കൾ പറഞ്ഞിട്ടും ആംബുലൻസ് വിടാൻ പ്രവർത്തകർ തയാറായില്ലെന്നാണ് ആരോപണം.

Share This Post
Exit mobile version