Press Club Vartha

രണ്ടര വയസുള്ള കുഞ്ഞുമായി അമ്മ പുഴയിൽ ചാടി

കണ്ണൂർ: രണ്ടര വയസുള്ള കുഞ്ഞുമായി അമ്മ പുഴയിൽ ചാടി. കണ്ണൂരാണ് സംഭവം നടന്നത്. പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പാലത്തില്‍ നിന്നാണ് ഇരുവരും പുഴയിലേക്ക് ചാടിയത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. വയലപ്ര സ്വദേശി റീമ ( 30 ) രണ്ടര വയസുള്ള മകനുമായാണ് പുഴയിൽ ചാടിയത്.

സ്കൂട്ടറിൽ മകനുമായിയെത്തി ചെമ്പല്ലിക്കുണ്ട് പുഴയിലേക്ക് ചാടുകയായിരുന്നെന്നാണ് വിവരം. അമ്മയുടെ മൃതദേഹം ലഭിച്ചു. മകനായി തിരച്ചിൽ തുടരുകയാണ്. ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീമാണ് മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയത്.

പാലത്തിന് താഴെ ചൂണ്ടയിടാൻ നിന്നിരുന്ന ആളാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടുന്നത് ആദ്യം കണ്ടത്. ഇയാളാണ് പൊലീസിനെ വിവരം അറിയിച്ചത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്.

Share This Post
Exit mobile version