Press Club Vartha

യുവമോർച്ചക്കും മഹിളാമോർച്ചക്കും പുതിയ നേതൃത്വം

തിരുവനന്തപുരം: സംസ്ഥാന യുവമോർച്ചക്കും മഹിളാ മോർച്ചക്കും പുതിയ ഭാരവാഹികളെ പ്രഖ‍്യാപിച്ചു. യുവമോർച്ച സംസ്ഥാന അധ്യക്ഷനായി വി മനുപ്രസാദിനെയും മഹിളാമോർച്ച സംസ്ഥാന അധ്യക്ഷയായി നവ്യ ഹരിദാസിനെയും തിരഞ്ഞെടുത്തു.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഇതുകൂടാതെ ഒബിസി, എസ്‌സി മോർച്ചയുടെ അധ‍്യക്ഷന്മാരെയും തെരഞ്ഞെടുത്തു. ഒബിസി മോര്‍ച്ചയുടെ അധ്യക്ഷനായി എം പ്രേമന്‍ മാസ്റ്ററേയും എസ് സി മോര്‍ച്ചയുടെ അധ്യക്ഷനായി ഷാജുമോന്‍ വട്ടേക്കാടിനേയും പ്രഖ്യപിച്ചു.

കൂടാതെ ന‍്യൂനപക്ഷ മോർച്ചയുടെ അധ‍്യക്ഷനായി സുമിത് ജോർജിനെയും ഷാജി രാഘവനെ കിസാൻ മോർച്ചയുടെ അധ‍്യക്ഷനായും തീരുമാനിച്ചു. മുകുന്ദന്‍ പള്ളിയറായാണ് എസ് ടി മോര്‍ച്ചയുടെ അധ്യക്ഷന്‍. അതോടൊപ്പം സുമിത് ജോര്‍ജിനെ മൈനോരിറ്റി മോര്‍ച്ചയുടെ അധ്യക്ഷനായും ഷാജി രാഘവനെ കിസ്സാന്‍ മോര്‍ച്ചയുടെ അധ്യക്ഷനായും തീരുമാനിച്ചു.

Share This Post
Exit mobile version