
കണ്ണൂർ: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് തടവ് ചാടിയത്. ഇന്ന് പുലർച്ചെ 1:15 ഓടെയാണ് പ്രതി ജയിൽ ചാടിയത്. പൊലീസിന് വിവരം ലഭിച്ചത് രാവിലെ 6 മണിക്കാണ്.
ജയിലിൽ തനിച്ച് പാർപ്പിച്ചിരുന്ന സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്. ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം.
ഗോവിന്ദച്ചാമിക്കായി പൊലീസ് പ്രദേശത്ത് വ്യാപക തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സെല്ലിന്റെ കമ്പി മുറിച്ചാണ് ജയിൽ ചാടിയിരിക്കുന്നത് എന്നാണ് വിവരം. ചരക്ക് വാഹനങ്ങൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് തെരച്ചിൽ ഊർജിതമാക്കി. അതേസമയം അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല.
