Press Club Vartha

തിരുവനന്തപുരം ആറ്റിങ്ങലിൽ വയോധികയെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ വയോധികയെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂവൻപാറ കൂരവ് വിള വീട്ടിൽ ലീലാമണി (87) ആണ് മരിച്ചത്. വീടിന് മുന്നിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇലക്‌ട്രിക് പോസ്റ്റിൽ നിന്നും വീട്ടിലേക്ക് കണക്ഷൻ കൊടുത്തിരുന്ന ലൈനിൽ നിന്നാണ് ലീലാമണിക്ക് വൈദ്യുതാഘാതമേറ്റതെന്നാണ് വിവരം. ലീലാമണിയും ഭിന്നശേഷിക്കാരിയായ മകൾ അശ്വതിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. വൈദ്യുതി ലൈൻ കൈയിൽ കുരുങ്ങിയ അവസ്ഥയിലായിരുന്നു.

Share This Post
Exit mobile version