Press Club Vartha

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു. സൂപ്പർവൈസർ രാമചന്ദ്രന് നേരെയാണ് ആക്രമണം നടന്നത്. രാമചന്ദ്രൻ കടുവയുടെ കൂട് വൃത്തിയാക്കികൊണ്ടിരിക്കുകയിരുന്നു. ഇതിനിടെ ഇരുമ്പ് കൂടിന്റെ കമ്പികൾക്കിടയിലൂടെ കയ്യിട്ട് കടുവ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ രാമചന്ദ്രന്റെ തലക്ക് പരുക്കേറ്റു. പരുക്കേറ്റ രാമചന്ദ്രനെ ആദ്യം തിരുവനന്തപുരം ജനറൽ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.

Share This Post
Exit mobile version