
കൊച്ചി: നടി മാല പാർവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. നടി മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തുവെന്നാണ് പരാതിയിൽ പറയുന്നത്. കൊച്ചി സൈബർ പൊലീസാണ് കേസെടുത്തത്. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിച്ചിപ്പതായാണ് പരാതി.
മാല പാര്‍വതിയുടെ പേരില്‍ പതിനായിരത്തിലധികം അംഗങ്ങളുള്ള ഫേസ്ബുക്ക് പേജിലാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. കൊച്ചി സൈബര്‍ പൊലീസാണ് ഈ അക്കൗണ്ടിന്റെ ഉടമയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന്‍റെ പേരിലും ഐടി ആക്റ്റ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
പരാതി ലഭിച്ചതിനു പിന്നാലെ മാലാ പാർവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മാനേജറാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് മാല പാര്‍വതി പറയുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ മാലാ പാര്‍വതി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് അത് മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു എന്നാണ് പരാതി. തൻ്റെ മാത്രമല്ല നിരവധി സ്ത്രീകളുടെ ഫോട്ടോകള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത് പങ്കുവെക്കുന്നുണ്ടെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
