spot_imgspot_imgspot_img

നടി മാല പാർവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

Date:

കൊച്ചി: നടി മാല പാർവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. നടി മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തുവെന്നാണ് പരാതിയിൽ പറയുന്നത്. കൊച്ചി സൈബർ പൊലീസാണ് കേസെടുത്തത്. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിച്ചിപ്പതായാണ് പരാതി.

മാല പാര്‍വതിയുടെ പേരില്‍ പതിനായിരത്തിലധികം അംഗങ്ങളുള്ള ഫേസ്ബുക്ക് പേജിലാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. കൊച്ചി സൈബര്‍ പൊലീസാണ് ഈ അക്കൗണ്ടിന്റെ ഉടമയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന്‍റെ പേരിലും ഐടി ആക്റ്റ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

പരാതി ലഭിച്ചതിനു പിന്നാലെ മാലാ പാർവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മാനേജറാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് മാല പാര്‍വതി പറയുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ മാലാ പാര്‍വതി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് അത് മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു എന്നാണ് പരാതി. തൻ്റെ മാത്രമല്ല നിരവധി സ്ത്രീകളുടെ ഫോട്ടോകള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത് പങ്കുവെക്കുന്നുണ്ടെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp