Press Club Vartha

മുതലപൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം

തിരുവനന്തപുരം: മുതലപൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. ഒരാൾക്ക് പരിക്കേറ്റു. വള്ളം ശക്തമായ തിരയിൽപ്പെടുകയായിരുന്നു. വള്ളത്തിൽ ഉണ്ടായിരുന്ന തൊഴിലാളി കടലിലേക്ക് തെറിച്ച് വീണു. മത്സ്യബന്ധനത്തിന് പോകവേ 3:40 ഓടെയാണ് അപകടം സംഭവിച്ചത്.

വർക്കല സ്വദേശിയായ സൈനുദ്ദീനാണ് (23) വള്ളത്തിൽ നിന്ന് തെറിച്ച് വീണ് പരിക്കേറ്റത്. ഇയാളെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഷിഹാബുദ്ദീൻ്റെ ഉടമസ്ഥതയിലുള്ള റസിയ ഉമ്മ എന്ന വള്ളം ആണ് അപകടത്തിൽ പെട്ടത്.

 

 

Share This Post
Exit mobile version