
തിരുവനന്തപുരം: ലിയോണല്‍ മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. താരത്തിന് ഒക്ടോബറിൽ വരാൻ കഴിയില്ലെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഒക്ടോബറിൽ വരാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ സ്പോൺസർ ആണ് പറഞ്ഞത് എന്നാൽ വരേണ്ടെന്ന്.
ഒക്ടോബറില്‍ മാത്രമെ എത്തിക്കാന്‍ കഴിയൂവെന്ന് സ്‌പോണ്‍സര്‍മാരും പറഞ്ഞതോടെ ഇതിഹാസ താരം എത്തില്ലെന്ന് ഉറപ്പായി.എന്നാൽ കേരളം ഈ കരാറിൽ വിട്ടവീഴ്ച ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഡിസംബറിൽ മെസി ഇന്ത്യയിലെത്തുമെങ്കിലും ഷെഡ്യൂളിൽ കേരളം ഇടം പിടിച്ചിട്ടില്ല.
ഡിസംബർ 11 മുതൽ 15 വരെയാണ് മെസിയുടെയും ടീമിന്റെയും ഇന്ത്യ സന്ദർശനം. കൊൽക്കത്ത, മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നി നഗരങ്ങളിൽ മെസിയും സംഘവും എത്തും.
