Press Club Vartha

അർജന്റീനയുടെ കേരള സന്ദർശനത്തിൽ പ്രതികരണവുമായി മന്ത്രി വി അബ്ദുറഹ്മാൻ

മലപ്പുറം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കരാർ ലംഘിച്ചെന്ന ആരോപണം തള്ളി കായികമന്ത്രി വി. അബ്ദുറഹിമാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ചിട്ടുണ്ടെന്നും സ്പോൺസർ പണം അടച്ചിട്ടുണ്ടെന്നും വി അബ്ദുറഹ്മാൻ പറഞ്ഞു. സ്പോണ്‍സര്‍ നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് കരാറൊപ്പിട്ടതെന്നും അബ്ദുറഹിമാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അർജന്‍റീന ഫുട്ബോൾ അസോസിയേഷന്‍റേതെന്ന തരത്തിൽ പുറത്തുവന്നത് വിശ്വാസതയില്ലാത്ത ചാറ്റാണെന്നും മന്ത്രി പറഞ്ഞു. ലിയാൻഡ്രോ മാർക്കറ്റിങ് ഹെഡ്ഡാണ്. എന്നാൽ കരാർ ഒപ്പിട്ടത് അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റുമായാണെന്നും മന്ത്രി അറിയിച്ചു. മാധ്യമങ്ങൾ സർക്കാരിന് ഒപ്പം നിൽക്കണമെന്നും കായിക മന്ത്രി പറഞ്ഞു.

Share This Post
Exit mobile version