
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വിൽക്കുന്നതിനുള്ള തീരുമാനവുമായി ബെവ്കോ മുന്നോട്ട്. വരുമാന വർധനവ് ലക്ഷ്യമിട്ടാണ് ഓൺലൈനിലൂടെ നിബന്ധനകൾക്ക് വിധേയമായി മദ്യവിൽപ്പനക്കൊരുങ്ങുന്നത്.
ഓണ്‍ലൈന്‍ മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട ശിപാര്‍ശ ബെവ്‌കോ സര്‍ക്കാരിന് കൈമാറി. ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കായി ബെവ്‍കോ മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കി.സ്വിഗ്ഗിയടക്കമുള്ള ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകൾ താത്പര്യം അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് രാസലഹരി ഉപയോഗം കൂടിവരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ തീരുമാനമെന്നാണ് ബെവ്‌കോയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 23വയസിന് മുകളിലുള്ളവര്‍ക്കായിരിക്കും ഓണ്‍ലൈനിൽ മദ്യം വാങ്ങാൻ കഴിയുക. മദ്യം നൽകുന്നതിന് മുമ്പ് പ്രായം തെളിയിക്കുന്ന രേഖ നൽകണം. വീര്യം കുറഞ്ഞ മദ്യമായിരിക്കും ഓണ്‍ലൈനായി ലഭ്യമാകുക.
