Press Club Vartha

തിരുവനന്തപുരം വാഹനാപകടം; പരിക്കേറ്റ നാലു പേരുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ പരിക്കേറ്റ നാലു പേരുടെ നില അതീവ ഗുരുതരാവസ്ഥയിലെന്ന റിപ്പോർട്ട്. നാലു പേരും വെന്റിലേറ്ററിലാണ് ചികിത്സയിൽ കഴിയുന്നത്.

വഴിയാത്രക്കാരായ ശ്രീപ്രീയ, ആഞ്ജനേയൻ, ഓട്ടോ ഡ്രൈവര്‍മാരായ ഷാഫി, സുരേന്ദ്രൻ എന്നിവരാണ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്നത്. ഷാഫിക്ക് ഇന്നലെ രാത്രി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശാസ്ത്രക്രിയ നടത്തി.

ഇന്നലെ ഉച്ചയ്ക്കാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ ഓട്ടോ സ്റ്റാൻഡിലേക്കാണ് ആദ്യം ഇടിച്ചു കയറിയത്. അതിനു ശേഷമാണ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയത്. കാർ അമിത വേ​ഗത്തിലായിരുന്നവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വട്ടിയൂർകാവ് സ്വദേശി വിഷ്ണുനാഥ് എന്നയാളാണ് കാർ ഓടിച്ചിരുന്നത്. ഡ്രൈവിങ്ങ് പരിശീലിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.സംഭവത്തിൽ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Share This Post
Exit mobile version