Press Club Vartha

ഓൺലൈൻ മദ്യ വില്പന അംഗീകരിക്കാതെ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈനിലൂടെ മദ്യം വിൽക്കുന്നതിനുളള ബെവ്കോ ശുപാർശ അംഗീകരിക്കില്ലെന്ന് സർക്കാർ. ബെവ്കോ ശുപാർശ അം​ഗീകരിക്കേണ്ടതില്ലെന്ന് സർക്കാർ തലത്തിൽ ധാരണയായിട്ടുണ്ട്.

തെരഞ്ഞെടുപ്പ് വർഷത്തിൽ വിവാദം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. മാത്രമല്ല വീട്ടിലേക്ക് മദ്യം എത്തുന്നതിൽ ബാർ ഉടമകളും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വിൽക്കുന്നതിനുള്ള തീരുമാനവുമായി കഴിഞ്ഞ ദിവസമാണ് ബെവ്കോ മുന്നോട്ടെത്തിയത്.

എന്നാൽ ഇതിനെതിരെ മന്ത്രി എം ബി രാജേഷ് പ്രതികരിച്ചിരുന്നു. എടുത്തുചാടി സർക്കാർ ഒന്നും ചെയ്യില്ലെന്നും സംസ്ഥാനത്ത് ഓണ്‍ലൈൻ മദ്യവിൽപ്പന പരിഗണനയിലില്ലെന്നും മന്ത്രി വ്യക്തമാക്കിയിരിക്കുന്നു.

Share This Post
Exit mobile version