Press Club Vartha

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണുകള്‍ പിടികൂടി

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണുകള്‍ പിടികൂടി. രണ്ടു മൊബൈല്‍ ഫോണുകളാണ് പിടികൂടിയത്. തടവുപുള്ളിയുടെ അടിവസ്ത്രത്തില്‍ നിന്നും, ശുചിമുറിയില്‍ നിന്നുമാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തത്.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും മൊബൈൽ ഫോണുകൾ പിടികൂടുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. ആറ് മാസത്തിനിടെ, എട്ടാം തവണയാണ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുന്നത്.

സംഭവത്തില്‍ പൂജപ്പുര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. മൊബൈൽ ഫോൺ ഉടമയെ കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധനയ്ക്ക് അയക്കുന്നത്.

Share This Post
Exit mobile version