Press Club Vartha

തിരുവനന്തപുരത്ത് സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ വോട്ടിന് മദ്യം നല്‍കിയെന്നാരോപണം; നിഷേധിച്ച് സംഘടന

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ വോട്ടിന് മദ്യം നല്‍കിയെന്നാരോപണം. തിരുവനന്തപുരം നന്ദിയോട് സ്‌കൂള്‍ തിരഞ്ഞെടുപ്പിലാണ് വോട്ടിന് മദ്യം നല്‍കിയെന്നാരോപണം ഉയർന്നത്. സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കിയെന്നാണ് പരാതി.

എസ് കെ വി എച്ച് എസ് എസ് സ്‌കൂളില്‍ വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്ന് മദ്യം കണ്ടെത്തി. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കിയതെന്നാണ് കെഎസ്‌യു ആരോപിക്കുന്നത്. അതെ സമയം സ്‌കൂള്‍ അധികൃതരും എസ്എഫ്‌ഐയും ആരോപണം നിഷേധിച്ചു.

ചൊവ്വാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. വോട്ട് ഫോര്‍ എസ്എഫ്‌ഐ എന്നെഴുതി 100 രൂപ വീതം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയെന്നും കെഎസ് യു പരാതിപ്പെട്ടു. തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയായിരുന്നു വിജയിച്ചത്. എന്നാല്‍ രേഖാമൂലം പരാതി ലഭിച്ചില്ലെന്നാണ് പൊലീസ് നിലപാട്.

Share This Post
Exit mobile version