Press Club Vartha

പോത്തിനെ കുളിപ്പിക്കാൻ പോയ ഗൃഹനാഥൻ ര-ക്തം വാ-ർ-ന്ന് മ-രി-ച്ചു

കണിയാപുരം: പോത്തിനെ കുളിപ്പിക്കാൻ പോയ ഗൃഹനാഥൻ ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ. അണ്ടൂർക്കോണം പറമ്പിൽപാലം തെക്കതിൽ ഷംന മൻസിൽ ഷറഫുദ്ദീൻ (66)​ ആണ് മരിച്ചത്.

എല്ലാദിവസവും  വൈകുന്നേരം 7 മണിയോടെ വീട്ടിൽ വളർത്തുന്ന പോത്തിനെ കുളിപ്പിച്ച് വൃത്തിയാക്കി സുരക്ഷിതമാക്കി കെട്ടുമായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെ വീട്ടിലെത്തിയ മകൻ ഷാൻ പിതാവിനെ കാണാത്തതിനെ തുടർന്ന്  തിരയുന്ന സമയത്താണ് വീട്ടിന്റെ പിന്നിലെ പുരയിടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ശരീരത്തിൽ തലയുടെ പിന്നിൽ മുറിവുണ്ടായിരുന്നു.

ചെവിയിൽ രക്തം വാർന്നിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റതാകാമെന്നാണ് കരുതുന്നത്. വീട്ടിൽ ഭാര്യ സുഖമില്ലാതെ കിടപ്പാണ് ഭാര്യ :- ഷൈല ബീവി, മക്കൾ:- ഷംന ,ഷിബിൻ ഷാൻ.

Share This Post
Exit mobile version