Press Club Vartha

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തെന്ന് പരാതി

തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടർ ഹാക്ക് ചെയ്തതായി പരാതി. സര്‍വറില്‍ സൂക്ഷിച്ചിരുന്ന ഡാറ്റയില്‍ മാറ്റം സംഭവിച്ചതായി വിവരം. എന്തൊക്കെ വിവരങ്ങള്‍ ചോര്‍ത്തി എന്നത് സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ച് വരികയാണ്.

സെർവർ ഡേറ്റാ ബേസ് ഹാക്ക് ചെയ്തുവെന്നാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. പ്രോഗ്രാമുകളിലും ഡാറ്റകള്‍ക്കും മാറ്റം വരുത്തിയതായാണ് പ്രാഥമിക വിവരം. പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു.

ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു. ക്ഷേത്രത്തിലെ കപ്യൂട്ടർ സംവിധാനം പ്രവർത്തന രഹിതമാക്കണമെന്ന ഉദ്ദേശത്തോടെ സെർവസർ സിസ്റ്റം ഹാക്ക് ചെയ്തുവെന്നും കംപ്യൂട്ടറിൽ സൂക്ഷിച്ചിരുന്ന ഡാറ്റകൾക്കും മാറ്റം വരുത്തിയെന്നുമാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

Share This Post
Exit mobile version