Press Club Vartha

തിരുവനന്തപുരത്ത് സ്കൂള്‍ വിദ്യാര്‍ഥികളുമായി വന്ന പ്രൈവറ്റ് ബസ് മറിഞ്ഞ് അപകടം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തിൽ വാനിലുണ്ടായിരുന്ന 32 കുട്ടികള്‍ക്ക് പരുക്കേറ്റു. രാവിലെ 8.30നായിരുന്നു സംഭവം.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മലമുകളിലാണ് അപകടമുണ്ടായത്. സ്‌കൂൾ കുട്ടികളുമായി എത്തിയ വാൻ വട്ടിയൂര്‍ക്കാവ് മലമുകളിൽ നിന്നും താഴ്ചയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

സെന്‍റ് സാന്താസ് സ്കൂളിലേക്ക് വന്ന വാഹനമാണ് താഴ്ചയിലേക്ക് വീണത്. ശ്രീരാമകൃഷ്ണ ആശ്രമ ആശുപത്രിയിലാണ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചത്. മന്ത്രി വി ശിവൻകുട്ടി ആശുപത്രിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു.

Share This Post
Exit mobile version