Press Club Vartha

വട്ടിപ്പലിശക്കാരുടെ ഭീഷണി; എറണാകുളത്ത് 42 -കാരി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ 42കാരി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. കോട്ടുവള്ളി സ്വദേശിനി ആശ ബെന്നിയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് വീടിന് സമീപത്തെ പുഴയിൽ ചാടി ആശ ബെന്നി ജീവനൊടുക്കിയത്.

ആശ ബെന്നി പുഴയില്‍ ചാടി ജീവനൊടുക്കിയത് നിരന്തര ഭീഷണിയില്‍ മനംനൊന്താണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പലിശയ്ക്ക് പണം നല്‍കിയവരുടെ ഭീഷണിയെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. പലിശയും മുതലും തിരിച്ചു നൽകിയിട്ടും നിരന്തരം ഭീഷണിപ്പെടുത്തി എന്ന് ആശ ബെന്നിയുടെ കുടുംബം ആരോപിച്ചു. കൂടുതൽ തുക നൽകാൻ ഉണ്ടെന്നു പറഞ്ഞ് റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ അടക്കം വീട്ടിലെത്തി ഭീഷണിപ്പെടുത്തി എന്നും ഇവർ പറഞ്ഞു.

റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനാണ് പലിശയ്ക്ക് പണം നല്‍കിയത്. മുതലും പലിശയും തിരിച്ചു നല്‍കിയിട്ടും ഭീഷണി തുടര്‍ന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. മുൻപും ആശ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. പൊലീസില്‍ പരാതിപ്പെട്ടതിനു ശേഷവും ഭീഷണി തുടര്‍ന്നുവെന്നും കുടുംബം ആരോപിച്ചു.

അതേസമയം സംഭവത്തില്‍ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാളെന്ന് വിവരം. വരാപ്പുഴ ഉരുട്ടി കൊലക്കേസിൽ കൈക്കൂലി വാങ്ങിയതിനാണ് പ്രദീപ് കുമാർ നടപടി നേരിട്ടത്.

Share This Post
Exit mobile version