Press Club Vartha

സുരേഷ് ഗോപിയുടെ മകനും കോണ്‍ഗ്രസ് നേതാവും തമ്മില്‍ നടുറോഡില്‍ തര്‍ക്കം

തിരുവനന്തപുരം: സുരേഷ് ഗോപിയുടെ മകനും കോണ്‍ഗ്രസ് നേതാവും തമ്മില്‍ നടുറോഡില്‍ തര്‍ക്കം. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും കെപിസിസി അംഗം വിനോദ് കൃഷ്ണയുമായി തർക്കമുണ്ടായത്. വാഹനം വഴിമാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് നടന്നത്.

ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. ശാസ്തമംഗലത്ത് നടുറോഡിൽ ഇരുവരും തമ്മിൽ 15 മിനിറ്റോളം തർക്കിച്ചു. മാധവിന്‍റെ കാറിനു മുന്നിലേക്ക് വിനോദ് കൃഷ്ണ കാറെടുത്തതാണ് പ്രകോപനത്തിന് കാരണം. ഇതോടെ മാധവിനെ പൊലീസ് കൊണ്ടുപോവുകയും മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു.

ബ്രത്ത് അനലൈസർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മാധവ് മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി. മാധവിനും വിനോദ് കൃഷ്ണക്കും പരാതിയില്ലെന്ന് അറിയിച്ചതിനാല്‍ വിട്ടയച്ചുവെന്ന് പൊലീസ് അറിയിച്ചു. ജിഡി എന്‍ട്രിയില്‍ രേഖപ്പെടുത്തി വിട്ടയച്ചുവെന്നുവെന്നാണ് പൊലീസ് പറയുന്നത്.

Share This Post
Exit mobile version