Press Club Vartha

രാഹുലിനെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ കെപിസിസി സമിതി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് കെപിസിസി നേതൃത്വം. സമിതിയെ നിയോഗിച്ച് ആരോപണങ്ങള്‍ പരിശോധിക്കും.
 രാഹുലിനെതിരായ ആരോപണങ്ങളിലെ സത്യങ്ങൾ സമിതി വിശദമായി പരിശോധിക്കും. ആരൊക്കെ സമിതിയിൽ ഉണ്ടാകുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വിഷയത്തിൽ സംഘടനാപരമായ നടപടി മാത്രം മതിയെന്നാണ് പാർട്ടി നേതൃത്വത്തിന്‍റെ തീരുമാനം. നിലവിൽ എം എൽ എ സ്ഥാനം രാജി വയ്‌ക്കേണ്ട എന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയിലേക്ക് മത്സരിക്കാന്‍ ഇനിയൊരു അവസരം നല്‍കേണ്ടതില്ലെന്ന് ധാരണയായി. അശ്ലീല സന്ദേശം അയച്ചതും ഗര്‍ഭച്ഛിദ്ര പ്രേരണയും എല്ലാം നേതൃത്വം അന്വേഷിക്കും. കൂടാതെ പാര്‍ട്ടിക്ക് ലഭിച്ച മറ്റു പരാതികളും പരിശോധിക്കും.
Share This Post
Exit mobile version