
കോഴിക്കോട്: കേരളത്തില്‍ ഒരാള്‍ക്ക് കൂടി മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സിയിലുള്ള 47കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായവരുടെ എണ്ണം നാലായി.
മലപ്പുറം ചേലമ്പ്രം സ്വദേശിയായ യുവാവിവാണ് രോഗം സ്ഥിതീകരിച്ചത്. നാല്‍പ്പത്തിയേഴുകാരനായ യുവാവ് കഴിഞ്ഞ 20 ദിവസമായി കോഴിക്കോട് മെഡി. കോളേജില്‍ ചികിത്സയിലാണ്. ഇന്നലെ നടത്തിയ സ്രവ സാംപിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
മലപ്പുറം സ്വദേശിയായ 49കാരൻ, ചേളാരി സ്വദേശിയായ 11 കാരി, ഓമശേരിയിലെ 3 മാസം പ്രായമുള്ള കുഞ്ഞ്, അന്നശേരി സ്വദേശി എന്നിവരാണ് കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലുള്ളത്. താമരശേരി ആനപ്പാറപ്പൊയിൽ സനൂപിനെ മകൾ അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വ്യാഴാഴ്ച മരിച്ചിരുന്നു.
