Press Club Vartha

പൂജപ്പുര ജയിൽ കഫ്ത്തീരിയയിലെ മോഷണം; പോത്തൻകോട് സ്വദേശി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര ജയിലിലെ കഫ്ത്തീരിയയിൽ മോഷണം നടത്തിയ പ്രതി പിടിയില്‍. പോത്തൻകോട് സ്വദേശി മുഹമ്മദ് അബ്ദുൽ ഹാദിയാണ് പിടിയിലായത്. ത്തനംതിട്ട തിരുവല്ലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

പൂജപ്പുര ജയിലെ മുൻ തടവുകാരനാണ് പിടിയിലായ അബ്ദുൾഖാദി. മോഷണക്കേസിൽ പ്രതിയായിരുന്ന ഇയാൾ ഈയിടെയാണ് ജയിൽ മോചിതനായത്. മോഷ്ടിച്ച തുകകൊണ്ട് പ്രതി ഐഫോണും മറ്റു സാധനങ്ങളും വാങ്ങിയെന്നാണ് വിവരം. കഴിഞ്ഞ ആഴ്ചയാണ് പൂജപ്പുര ജയിലിലെ കഫ്ത്തീരിയയിൽ മോഷണം നടന്നത്. നാല് ലക്ഷം രൂപയാണ് മോഷണം പോയത്.

Share This Post
Exit mobile version