Press Club Vartha

ശാന്തിഗിരി ആശ്രമത്തിൽ മെത്രപ്പോലീത്തയ്ക്ക് ‘ബര്‍ത്ത് ഡേ‘ ആഘോഷം

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മദിനാഘോഷമായ ‘ നവപൂജിതം’ ആഘോഷങ്ങളുടെ വേദിയില്‍ ഉദ്ഘാടകനായെത്തിയ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാദ്ധ്യക്ഷന്‍ ഡോ. സാമുവല്‍ മോര്‍ തിയോഫിലസ് മെത്രപ്പോലീത്തയുടെ പിറന്നാള്‍ ആഘോഷിച്ചത് വേറിട്ട കാഴ്ചയായി.

പരസ്യമാക്കേണ്ടെന്ന് കരുതിയ കാര്യം പരസ്യമായെന്നും ഇനി എല്ലാ വര്‍ഷവും സൂക്ഷിക്കണമെന്നും ഹാസ്യരൂപേണ പറഞ്ഞാണ് അദ്ദേഹം മറുപടി പ്രസംഗം നടത്തിയത്.

താനൊരു കൊച്ചു മനുഷ്യനാണെന്നും വലിയൊരു കേക്ക് ഇത്രയും ജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ കേക്ക് മുറിച്ച് ആഘോഷിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യമാണെന്നും ഇങ്ങനെയുളള സന്തോഷത്തിന്റെ പങ്കുവെയ്ക്കലാണ് ശ്രീകരുണാകര ഗുരു നമ്മെ പഠിപ്പിച്ചതെന്നും മെത്രപ്പോലീത്ത അഭിപ്രായപ്പെട്ടു.

രണ്ടു ദിവസം മുന്‍പ് ആഗസ്ത് 27 നായിരുന്നു മെത്രപ്പോലീത്തയുടെ ജന്മദിനം. നവപൂജിതം സമ്മേളനത്തിനായി ആശ്രമത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ ആശ്രമം ജനറല്‍ സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വിയോട് ഇക്കാര്യം പറയുകയുണ്ടായി. തുടര്‍ന്നാണ് ഗുരുധര്‍മ്മസഭ അംഗങ്ങള്‍ കേക്ക് അറേഞ്ച് ചെയ്തതും നവപൂജിതം സമ്മേളന വേദിയില്‍ വെച്ച് കേക്ക് മുറിച്ച് ആഘോഷിക്കാനിടയായതും .

Share This Post
Exit mobile version