Press Club Vartha

കണ്ണൂരിലെ വാടകവീട്ടിൽ വൻ സ്ഫോടനം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

കണ്ണൂർ: കണ്ണപുരത്ത് വാടക വീട്ടിൽ വൻ സ്ഫോടനം. വീടിനുള്ളില്‍ ശരീരാവിശിഷ്ടങ്ങള്‍ ചിതറിയ നിലയിലാണ്. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം നടന്നത്.
സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. ഗോവിന്ദന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള, വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് നല്കിയതായിട്ടാണ് വിവരം.
ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലുള്ള സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ രാജ് പറഞ്ഞു. സംഭവത്തിൽ എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരം പോലീസ്  കേസെടുത്തു.. അനൂപ് മാലിക് എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളാണ് വീട് വാടകയ്ക്കെടുത്തത്.  2016ൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്.
Share This Post
Exit mobile version