Press Club Vartha

മത്സരിച്ച് മദ്യപിച്ച പ്ലസ് ടു വിദ്യാർത്ഥിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു; സംഭവം തിരുവനന്തപുരത്ത്

Patient on the bed drip infusion.

തിരുവനന്തപുരം: മത്സരിച്ച് മദ്യപിച്ച പ്ലസ് ടു വിദ്യാർത്ഥിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്താണ് സംഭവം നടന്നത്. ഇന്നലെയാണ് ദാരുണമായ സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് പ്ലസ് ടു വിദ്യാർത്ഥി മദ്യപിച്ചത്.

കുട്ടി കുഴഞ്ഞ് വീണപ്പോൾ ഒരു കുട്ടി ഒഴിച്ച് ഒപ്പമുണ്ടായിരുന്ന ബാക്കി സുഹൃത്തുക്കൾ പേടിച്ച് ഓടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടിയാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി വിദ്യാർത്ഥിയെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.

നിലവിൽ ഐ സി യുവിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. ആല്‍ത്തറയിലെ ആളൊഴിഞ്ഞ വീട്ടിലായിരുന്നു കുട്ടികൾ ഒത്തുകൂടിയത്. വിവിധ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ ചേർന്നാണ് മദ്യപിച്ചത്.

Share This Post
Exit mobile version