Press Club Vartha

തിരുവനന്തപുരത്ത് മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളിക്ക് കടലിൽ വച്ച് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളിക്ക് കടലിൽ വച്ച് ദേഹാസ്വാസ്ഥ്യം. അടിമലതുറ സ്വദേശി ദാസൻ എന്ന വ്യക്തിക്കാണ് കടലിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

അടിമലതുറയിൽ നിന്നും മത്സ്യബന്ധനത്തിനായി പോയതായിരുന്നു ദാസൻ. ഇന്നലെ വൈകുന്നേരം നാലോടെ യാണ് സംഭവം നടന്നത്. തുടർന്ന് ഉടൻ തന്നെ വിവരം വിഴിഞ്ഞം ഫിഷറീസ് ഓഫീസിൽ അറിയിക്കുകയായിരുന്നു. അവിടെ നിന്ന് ഉടൻ തന്നെ ഫിഷറീസ്‌ ഡിപ്പാർട്ട്‌മെന്‍റ് റെസ്ക്യൂ വള്ളത്തിൽ ദാസനെ മുതലപ്പൊഴിയിൽ വാർഫിൽ എത്തിച്ചു.

തുടർന്ന് അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്‍റെ നേതൃത്വത്തിൽ ആബുലൻസിൽ ഉടൻ തന്നെ ദാസനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ദാസൻ നിലവിൽ ചികിത്സയിലാണ്.

Share This Post
Exit mobile version