Press Club Vartha

തിരുവനന്തപുരത്ത് കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു. റോഡിലെ വെള്ളക്കെട്ട് കണ്ട് വെട്ടിച്ചുമാറ്റുന്നതിനിടെ കാർ അപകടത്തിൽപ്പെട്ടത്. കഴക്കൂട്ടം-കാരോട് ദേശീയ പാതയിൽ മുക്കോലയ്ക്കും കല്ലുവെട്ടാൻകുഴിക്കും ഇടയ്ക്കുള്ള ഭാഗത്തായിരുന്നു അപകടം നടന്നത്.

ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം നടന്നത്. അപകടത്തിൽ കാറോടിച്ചിരുന്ന യുവാവടക്കം ആറ് പേർക്ക് പരിക്കേറ്റു. വിദ്യാർഥിനികളായ നാല് പേരുൾപ്പെടെ ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർക്ക് തലയ്ക്കും കൈയ്ക്കും പരിക്കേറ്റു.

ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തമിഴ്‌നാട്ടിലെ തക്കലയിലുള്ള സ്വകാര്യ കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. അപകടത്തിൽ കാർ പൂർണമായും തകർന്നു.

Share This Post
Exit mobile version